കുമരംപുത്തൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടി കുമരംപു ത്തൂരിലെ മേലെ,താഴെ ചുങ്കം കവലകള്‍. പൊതുശൗചാലയങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമില്ലാത്തത് ഇവിടെയെത്തുന്ന യാത്രക്കാരുള്‍പ്പടെയുള്ളവരെ പ്രയാസത്തി ലാക്കുകയാണ്.പാലക്കാട് കോഴിക്കോട് ദേശീയപാതയോരത്തുളള മേലെ ചുങ്കത്ത് ഗ്രാമ പഞ്ചായത്ത് ഓഫിസ്,വില്ലേജ് ഓഫിസ്,ഇലക്ട്രിസിറ്റി ഓഫിസ്,രണ്ട് ബാങ്കുകള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടങ്ങളി ലേക്ക് ദിനം പ്രതി നൂറ് കണക്കിന് ആളുകള്‍ എത്താറുണ്ട്.പൊതുശൗചാലയത്തിന്റെ അഭാവം സ്ത്രീകളെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
ദേശീയപാതയോരത്ത് ഒരു വശത്ത് മാത്രമാണ് ബസ് കാത്തിരിപ്പു കേന്ദ്രമുള്ളത്. മണ്ണാ ര്‍ക്കാട് ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ഇവിടെ കാത്തിരിക്കാം.എന്നാല്‍ മറുഭാഗത്തേക്കു ള്ള യാത്രക്കാര്‍ കടകള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ട ഗതികേടാണ്.നേരത്തെ സഹകരണ ബാങ്കിന് മുന്‍വശത്തായി തണല്‍മരമുണ്ടായിരുന്നു.ഇത് മുറിച്ചതോടെ വേനല്‍ക്കാലങ്ങ ളില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കടക്കമുള്ള തണലും അന്യമായി.ഇവിടെ ബസ് കാ ത്തിരിപ്പ് കേന്ദ്രം നിര്‍മിക്കേണ്ടത് അത്യവശ്യമാണെന്ന് യാത്രക്കാര്‍ പറയുന്നു.
ദേശീയപാത നവീകരിച്ചതോടെ പുതിയ മുഖച്ഛായ കൈവന്ന താഴെ ചുങ്കത്തും സമാന മായ സ്ഥിതിയാണ്.മൂന്നും കൂടിയ കവലയില്‍ കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ ഒരു വശത്ത് മാത്രമാണ് ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. അലനല്ലൂര്‍, കോ ട്ടോപ്പാടം,മേലാറ്റൂര്‍ ഭാഗത്തേക്കുളള പെരുമഴയത്തും പൊരിവെയിലത്തും യാത്രക്കാ ര്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍ കടവരാന്തകളാണ് ശരണം.അതേസമയം കാലങ്ങളായി കവലകള്‍ നേരിടുന്ന അസൗകര്യങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ സ്ഥലം ലഭ്യമല്ലാ ത്തതാണ് പ്രതിസന്ധിയെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറയുന്നു.