മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ നെല്ലിപ്പുഴ പാലം ശുചീകരിച്ചു.കഴിയാവുന്ന കേന്ദ്രങ്ങളില്‍ മഴക്കാ ലപൂര്‍വ്വ ശുചീകരണം നടത്തണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നെല്ലിപ്പുഴ പാലത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ബ്രിട്ടീഷുകാരുടെ കാലത്ത് മുതലുള്ള നിരവധി ഓര്‍മ്മകള്‍ നില നില്‍ക്കുന്ന നെല്ലിപ്പുഴയിലെ പഴയപാലം സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാ കണ മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഡിവിഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ അധ്യ ക്ഷനാ യി.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍,ഡിവിഷന്‍ സെക്രട്ടറി കെ പി മസൂദ്, ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട്,നേതാക്കളായ കെ പി ജയരാജ്,പി കെ ഉമ്മര്‍, പി ദാസപ്പന്‍,പി കെ മോഹന്‍ദാസ്,പി പ്രഭാകരന്‍,പി വത്സലകുമാരി,കെ പി അഷ്‌റഫ്, ഷഹന കല്ലടി,കെ സി രഘുനാഥ് സിപിഎം ലോക്കല്‍ സെക്രട്ടറി അജീഷ് മാസ്റ്റര്‍, നഗര സഭാ കൗണ്‍സിലര്‍ ടി എം ഇബ്രാഹിം,എ പി അഷ്‌റഫ്,റഷീദ് ബാബു എന്നിവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!