മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എ.യുപി. സ്‌കൂളും സംയുക്തമായി ആരംഭിച്ച കറ്റാലിയ ഫുട്‌ബോള്‍ അക്കാദമി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി. സുഹൈര്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനവും അദ്ദേഹം നിര്‍വ ഹിച്ചു.കല്ലടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഹരി ദാസന്‍ അധ്യക്ഷനായി. വി.പി. സുഹൈറിനെ സ്‌കൂള്‍ മാനേജര്‍ കെ.സി.കെ. സയ്യിദ് അലി ആദരിച്ചു. എ.യു.പി.സ്‌കൂള്‍ മാനേജര്‍ വിജയലക്ഷ്മി, മനോജ്, പി.കെ. ജാഫര്‍ ബാബു, അനൂജ്, ജയപ്രസാദ്, സുജിത് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ ക്യാമ്പ് പരിശീലനവും മൈതാനത്ത് ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!