കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഗവ.എല്‍.പി സ്‌കൂള്‍ പരിസരവും,വാട്ടര്‍ ടാങ്ക്, കുടി വെള്ള സൗകര്യം എന്നിവ കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്മെ ന്റിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ശുചീകരിച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവ ര്‍ത്തനങ്ങളിലാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പങ്കാളികളായത്.ഗ്രാമ പഞ്ചായത്ത് അംഗം ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ സ്പെഷ്യല്‍ ഓഫിസര്‍ ഡോ.എസ്. ഹരികൃഷ്ണന്‍, ഡോ.സ്റ്റെല്ല സിറിയക്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.പ്രസൂണ്‍, ഡോ. അഭിന്‍രാജ്,ബിനു ചാണ്ടി, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ നാരായ ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!