മണ്ണാര്‍ക്കാട്: മാലിന്യമുക്ത നഗരമാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ ശുചിത്വ സന്ദേശ യാത്ര ശ്രദ്ധേയമായി.നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളില്‍ നിന്നും കോടതിപ്പടിയിലേക്ക് നടന്ന സന്ദേശയാത്രയില്‍ നഗര സഭാ കൗണ്‍സിലര്‍മാര്‍,ഡി.എച്ച്.എസ് സ്‌കൂള്‍, എം.ഇ.എസ് കല്ലടി കോളേജ് എന്‍.സി. സി,എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് വളണ്ടിയര്‍ മാര്‍,ഹരിതകര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ അണി നിരന്നു.
ശുചിത്വ നഗരം സുന്ദര നഗരം എന്ന ലക്ഷ്യം കൈവരിക്കു ന്നതിനായി വിവിധ പ്രവര്‍ ത്തനങ്ങളാണ് നഗരസഭ നടത്തി വരുന്നത്.ശുചിത്വ സന്ദേശ ങ്ങളടങ്ങിയ ചുമര്‍ ചിത്രങ്ങ ള്‍ വരച്ചും ദേശീയപാത നടപ്പാതയിലെ കൈവരികളില്‍ പൂച്ചെട്ടികള്‍ സ്ഥാപിച്ചും സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.ശുചിത്വ സന്ദേശ യാത്ര ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കുന്തിപ്പു ഴയില്‍ നഗരസഭ തുടങ്ങിയ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണത്തിന്റെ ഉദ്ഘാടനവും ജില്ലാ കലക്ടര്‍ നിര്‍വ്വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.. ഡി.വൈ .എസ്.പി വി.എ.കൃഷ്ണദാസ് ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ,നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ.പ്രസീത,സ്ഥിരം സമിതി അധ്യക്ഷരായ ഷഫീഖ് റഹ്മാന്‍,കെ. ബാല കൃ ഷ്ണന്‍,ഹംസ കുറുവണ്ണ,മാസിത സത്താര്‍,സെക്രട്ടറി പി.ബി.കൃഷ്ണകുമാരി, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ.വത്സന്‍, ലെഫ്.കേണല്‍ ഹംസ,ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍ കി.