മണ്ണാര്‍ക്കാട്: യാത്രാ വാഹനങ്ങളില്‍ കുട്ടികളും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോ ഗിക്കണമെന്നു ബാലാവകാശ കമ്മിഷന്‍. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ വാഹന ങ്ങളില്‍ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസില്‍ താഴെുള്ള കുട്ടി കളെ നിര്‍ബന്ധമായും പിന്‍സീറ്റിലിരുത്തുകയും വേണം. രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
കുട്ടികളുടെ പിന്‍സീറ്റ് യാത്ര, രണ്ടു വയസിനു താഴെയുള്ളവര്‍ക്കു ബേബി സീറ്റ് എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോ വാ ഹന നിയമത്തിലും ചട്ടങ്ങളിലും ഉള്‍പ്പെടുത്തണം. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീ ലനം പൂര്‍ത്തിയാക്കി ഡ്രൈവിങ് ലൈസന്‍സ് കൈപ്പറ്റുന്ന വേളയില്‍ കര്‍ശന നിര്‍ദേ ശം വഴി നടപ്പാക്കാന്‍ കഴിയുമോയെന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പരിശോധി ക്കണം. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.