മണ്ണാര്‍ക്കാട്:  റോഡിന് കുറുകെ ചാടിയ നായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറി ഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു . കണ്ണൂര്‍ ഇരിട്ടി വട്ടംതൊട്ടിയില്‍ വീട്ടില്‍ മോളി മാത്യു (55), മുക്കാലി നെടിയാനിക്കല്‍ വീട്ടില്‍ ജെയ്‌മോന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 9.15ന്  മണലടി പഴയ ചെക്ക്‌പോസ്റ്റിനടുത്തു വച്ചായിരുന്നു  അപകടം. പിതാവിന്റെ സഹോദരിയായ മോളിമാത്യുവിനെ കണ്ണൂരിലേക്ക് ബസ് കയറ്റിവിടാനാ യി മണ്ണാര്‍ക്കാട്ടേക്ക് ബൈക്കില്‍ വരികയായിരുന്നു ജെയ്‌മോന്‍. ചെക്ക്‌പോസ്റ്റിനടു ത്തു വച്ച് പൊടുന്നനെ നായ കുറുകെ ചാടുകയായിരുന്നു.അപകടത്തില്‍ മോളിമാത്യുവിന് തോളെല്ലിനും തലയ്ക്കും പൊട്ടലേറ്റു. ജെയ്‌മോന് സാരമായ പരിക്കുകളൊന്നുമില്ല. ഓടി ക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വട്ട മ്പലത്തെ മദർകെയർ ആശുപത്രിയില്‍ ഇവര്‍ ചികിത്സതേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!