മണ്ണാര്‍ക്കാട്: നഗരസഭ ആരോഗ്യവിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ നേതൃത്വത്തി ല്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാ സ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ജങ്്ഷനിലെ അല്‍ അമീന്‍ സ്റ്റോറില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സഞ്ചികള്‍, ഡി സ്പോസ്സിബിള്‍ ഗ്ലാസ്,തെര്‍മോകോള്‍ പ്ലേറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തത്.ശുചിത്വ നഗരം സുന്ദര നഗരം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നഗരസഭാ സെക്രട്ടറിയുടേയും ക്ലീന്‍ സിറ്റി മാനേജരുടേയും നിര്‍ദേശപ്രകാരമാണ് ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സം ഘം പരിശോധന നടത്തിയത്.നഗരത്തിലെ മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളതായി നഗരസഭ സെക്രട്ടറി അറിയിച്ചു.ആദ്യ നിയമലം ഘനങ്ങളില്‍ പരമാവധി പിഴ 10000 രൂപയും രണ്ടാമത്തെ നിയമലംഘനങ്ങളില്‍ 25000 രൂപയും മൂന്നാമത് കാണുന്ന നിയമലംഘനങ്ങളില്‍ 50000 രൂപയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് സെ ക്രട്ടറി അറിയിച്ചു.പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി സതീഷ്,അനൂപ് തോമ സ്,സുനില്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.