അലനല്ലൂർ: കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ അലനല്ലൂർ മുണ്ടത്ത് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പാക്കത്ത്കുളമ്പിലെ പൂവത്തുംപറമ്പിൽ അബ്ദു (32), മക്കളായ ഫിദ ഫാത്തിമ (13), ഫൈസാൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. അലനല്ലൂർ ഭാഗത്തേക്ക് വരുകയായിരുന്നു കാറും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും വട്ടമ്പലത്തെ മദർകെയർ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. തുടർന്ന് അബ്ദുവിനെയും ഫിദ ഫാത്തിമയെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!