മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷന്‍ അഞ്ചാം വാര്‍ ഷിക കുടുംബസംഗമം മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഗ്രീന്‍വാലി പ്രസിഡന്റ് എം ചന്ദ്രദാസന്‍ അധ്യക്ഷനായി.11 വയസ്സിന് താഴെയുള്ള കുട്ടികളുടെ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ സെബാസ്റ്റ്യന്‍ ജേക്കബിന് മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉപഹാരം കൈമാറി. ഗ്രീന്‍വാലി സെക്രട്ടറി പി അച്ചുതനുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലസാഹിത്യകാ രന്‍ കൃഷ്ണദാസ് കാരാകുര്‍ശ്ശി മുഖ്യപ്രഭാഷണം നടത്തി.പി സുന്ദരന്‍,കെ എം ചെറിയാ ന്‍,ഡോ.റോസ് തോമസ്,വനിതാ വേദി സെക്രട്ടറി ലിസ്സി ദാസ്,ജിജി മാത്യു,അഡ്വ പ്ര കാശ്,വിനു ജേക്കബ് തോമസ്,വിജയരാഘവന്‍,ചന്ദ്രിക,സുപ്രിയ,തോമസ് കുട്ടി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!