മണ്ണാര്‍ക്കാട്: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ശക്തിപ്രാപിച്ച് ന്യൂന മര്‍ദ്ദമായും തുടര്‍ ന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യത. ഇതിന്റെ ഫലമായി അടുത്ത 5 ദിവസം കേരള ത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.