മണ്ണാര്‍ക്കാട്:കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍ വെന്‍ഷന്‍ ജില്ലാ ചെയര്‍മാന്‍ വി പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യയെന്ന ആശ യം നിലനില്‍ക്കുന്നത് ഗാന്ധി ദര്‍ശനങ്ങളില്‍ ഊന്നിയാണെന്നും ഗാന്ധിയന്‍ ആശയങ്ങ ള്‍ തമസ്‌കരിച്ചാല്‍ ഇന്ത്യയെന്ന ആശയം തകരുമെന്നും അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം ചെയര്‍മാന്‍ വി പി ശശികുമാര്‍ അധ്യക്ഷനായി.നഗരസഭാ കൗണ്‍സിലര്‍ കെ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.മെയ് 30ന് മണ്ണാര്‍ക്കാട് വെച്ച് സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് ,സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഗാന്ധി ക്വിസ്, ചരിത്ര സെമിനാര്‍, ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്താനും, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് തല ങ്ങളില്‍ ഗാന്ധി ദര്‍ശന്‍ വേദി മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. ഗാന്ധി ദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ മണ്ഡലം ചെയര്‍മാനായി സുരേഷ് എം നടമാളികയെ തിരഞ്ഞെടുത്തു.എം.സി.ജോയ്, എം.സി.വര്‍ഗ്ഗീസ്,ഡി.വിജയലക്ഷ്മി,മേരി സന്തോഷ്,ആലീസ് ജോസഫ്,ആര്‍.മണി, പി.രാധാകൃഷ്ണന്‍,സുരേഷ് എം നടമാളിക,സി. എച്ച്. മൊയ്തുട്ടി, സെന്തില്‍ എന്നിവര്‍ സംസാരിച്ചു.