മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എസി ഹാളും എടിഎം കൗണ്ടറും നാടിന് സമര്‍പ്പിച്ചു.എസി ഹാള്‍ ഉദ്ഘാടനം ഒറ്റപ്പാലം എം. എല്‍.എ കെ.പ്രേം കുമാറും എ ടി എം കൗണ്ടറിന്റെ ഉദ്ഘാടനം സിപിഐ ജില്ല സെക്രട്ടറി കെ.പി.സുരേ ഷ് രാജും നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എന്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു .ബാങ്ക് സെക്രട്ടറി കെ.കെ.വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് കെ കെ ലക്ഷ്മിക്കുട്ടി, യു.ടി.രാമകൃഷ്ണന്‍, പാലോട് മണികണ്ഠന്‍, ഐല ക്കര മുഹമ്മദാലി, എ. കെ. അബ്ദുള്‍ അസീസ്, ബാങ്ക് ഡയറക്ടര്‍മാര്‍ , ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.ബാങ്ക് വൈസ് പ്രസിഡന്റ് രമേ ഷ് നാവായത്ത് സ്വാഗതവും ഡയറക്ടര്‍ എ.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
