പാലക്കാട്: സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നായി രണ്ട് ടണ്‍ ഇ-മാ ലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്തു. ജില്ലാ ആസ്ഥാനത്തെ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഓഫീസുകളില്‍ ഉപയോഗശൂന്യമായി കിട ക്കുന്ന ഇ-മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനി മുഖേന നീക്കം ചെയ്തത്. മെയ് ആറ് മുതല്‍ ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇ-വേസ്റ്റ് ഡ്രൈവ് നടന്നത്.
സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള എം.സി.എഫിലേക്കാണ് മാലിന്യങ്ങള്‍ കൈമാറി യത്.സ്പെഷ്യല്‍ തഹസില്‍ദാര്‍, ജനറല്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി, മലബാര്‍ ദേവസ്വം ബോര്‍ഡ്, പട്ടികജാതി വികസന ഓഫീസ്, എല്‍.എ. ജനറല്‍ നമ്പര്‍ ഒന്ന് സിവില്‍ സ്റ്റേഷന്‍, താലൂക്ക് ഓഫീസ്, സോയില്‍ സര്‍വ്വേ, റവന്യൂ റിക്കവറി തഹസില്‍ദാര്‍, സിവില്‍ സപ്ലൈസ്, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കോ-ഓപ്പറേറ്റിവ് സൊസൈറ്റി, സോയില്‍ കണ്‍സര്‍വേഷന്‍, പ്ലാനിങ്, പി.ഡബ്ല്യു.ഡി. ബില്‍ഡിങ് ഡിവിഷന്‍, വ്യവസായ വകുപ്പ് എന്നീ ഓഫീസുകളില്‍ നിന്നാണ് രണ്ട് ടണ്‍ ഇ-മാലിന്യം ശേഖരിച്ചത്.
സി.എഫ്.എല്‍ ട്യൂബ് ലൈറ്റ്, പിച്ചര്‍ ട്യൂബ്, എമര്‍ജന്‍സി ലാമ്പുകള്‍ എന്നിവ മറ്റൊരു ദിവസം നീക്കം ചെയ്യുമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ അറിയിച്ചു.തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി. ബാലഗോപാല്‍ ഡ്രൈവ് ഫ്ളാഗ് ഓഫ് ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭി ജിത്ത്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രാവണ്‍, നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ക്ലീന്‍ കേരള പ്രതിനിധികളായ ശ്രീജിത്ത്, സുസ്മിത എന്നിവര്‍ പങ്കെടുത്തു.