അലനല്ലൂര്‍: പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നീക്കം അപലപനീയമാ ണെന്ന് വിസ്ഡം കാര ശാഖ ഖുര്‍ആന്‍ സംഗമം അഭിപ്രായപ്പെട്ടു. സെന്‍ സസുമായി ബന്ധപ്പെട്ട ഉത്തരവുകളിലെ ആശങ്കകളകറ്റ ണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം കാര ശാഖ പ്രസിഡന്റ് കെ. പി സൈദ് അധ്യക്ഷത വഹിച്ചു.മൂന്ന് ദിന ങ്ങളിലായി നടന്നു വന്ന ഖുര്‍ആന്‍ സംഗമം ലജ്‌നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ പണ്ഡിത സഭ അംഗം ശൈഖ് മുഹമ്മദ് സ്വാദിഖ് മദീനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എ.പി മുനവ്വര്‍ സ്വലാഹി, സി. കെ മൂസ സ്വലാഹി, ഹംസ ഷാക്കിര്‍ അല്‍ഹികമി, യാസര്‍ മദനി പകര, വിസ്ഡം അല നല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള, സെക്രട്ടറി എം. കെ സുധീര്‍ ഉമ്മര്‍,നജാഹ് കോളേജ് ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ജലീല്‍, ഡയറക്ടര്‍ ഷരീഫ് കാര,ഫിറോസ് ഖാന്‍ സ്വലാഹി, വി. ഷൗക്കത്തലി അന്‍സാരി, വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ. ഉണ്ണീന്‍ ബാപ്പു, സെക്രട്ടറി അബ്ദുല്‍ അസീസ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റസ് അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി കെ.പി ഷാനിബ് കാര, കെ.ഷിഹാസ്, എം.അബ്ദുല്‍ ഖാദര്‍ സലഫി, എ.റഷീദ് മാസ്റ്റര്‍, എം.ബാസില്‍, കെ.പി ഷൈജല്‍ തുടങ്ങിയവര്‍ സംസാരിച്ചു.