ഷോളയൂര്‍: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രവും എന്‍.ജി.ഒ യൂണിയന്‍ അട്ടപ്പാടി യൂണിറ്റും സംയുക്തമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചിയാക്കി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷ ലതാകുമാരി അധ്യ ക്ഷയായി.സ്ഥിരം സമിതി അധ്യക്ഷന്‍ എം ജിതേഷ് മുഖ്യാതിഥിയായിരുന്നു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി, ഐശ്വര്യ ക്രിക്കറ്റ് ക്ലബ് പ്രതിനിധി എം. ശിവ കുമാര്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഷലിമ സ്വാഗതവും എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറി ആര്‍ ബി ഉമേഷ് രാജ് നന്ദിയും പറഞ്ഞു. വൃത്തിയാക്കിയ ആശുപത്രി പരിസരം ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പോഷകാഹാര പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ജൈവപച്ചക്കറികൃഷി തോട്ടമാക്കി മാറ്റുമെന്ന് ആശു പത്രി അധികൃതര്‍ പറഞ്ഞു.