മണ്ണാര്‍ക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയി ലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താ ങ്ങും’ എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ നാളെ കൂടി വരെ പരാ തികള്‍ നല്‍കാം. താലൂക്ക്തല അദാലത്ത് സെല്ലുകള്‍ മുഖേന രാവിലെ 10 മുതല്‍ വൈകി ട്ട് അഞ്ച് വരെ പരാതികള്‍ സ്വീകരിക്കും. അപേക്ഷകരുടെ പേര്, വിലാസം, ഇ-മെയില്‍, മൊബൈല്‍-വാട്സ്ആപ്പ് നമ്പര്‍, ജില്ലാ, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി നല്‍കിയ രസീത് കൈപ്പറ്റണം. ഒരു മൊബൈല്‍ നമ്പര്‍ ഉപ യോഗിച്ച് മൂന്ന് പരാതികള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാ രുടെ പരാതികള്‍ പ്രമോട്ടര്‍മാരുടെ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള 28 വിഷയങ്ങളിലുളള പരാതികളാണ് പരിഗണിക്കുക. ഓണ്‍ലൈന്‍, അക്ഷയകേന്ദ്രങ്ങള്‍ മുഖേന പരാതികള്‍ നല്‍കാന്‍ കഴിയുന്നതല്ല.മെയ് 16 ന് രാവിലെ പത്തിന് ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയം, 18 ന് ആലത്തൂര്‍ അലിയ മഹല്‍ ഓഡിറ്റോറി യം, 20 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള്‍, 22 ന് ഒറ്റപ്പാലം മനിശ്ശേരി കെ.എം ഓഡി റ്റോറിയം, 23 ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 25 ന് പട്ടാമ്പി ചിത്ര ഓഡിറ്റോ റിയം, 26 ന് അട്ടപ്പാടി അഗളി ഇ.എം.എസ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും നേതൃത്വത്തില്‍ അദാലത്ത് നടക്കും.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
- ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം)
- സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍
- തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍
- പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
- സാമൂഹ്യ സുരക്ഷ പെന്‍ഷന്‍-കുടിശ്ശിക ലഭിക്കുക
- പെന്‍ഷന്‍ അനുവദിക്കുക
- പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം
- തെരുവ്‌നായ സംരക്ഷണം/ശല്യം
- അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
- തെരുവുവിളക്കുകള്‍
- അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും
- വയോജന സംരക്ഷണം
- കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
- പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും
- റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)
- വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം
- വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
- വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം
- കൃഷിനാശത്തിനുള്ള സഹായങ്ങള്‍
- കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്
- ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ
- മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
- ആശുപത്രികളിലെ മരുന്ന് ക്ഷാമം
- ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍
- വിവിധ ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍
- എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
- പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍
- വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി