കുമരംപുത്തൂര്‍: സഹകരണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ യു.പി.ഐ. മൊബൈ ല്‍ ബാങ്കിങ് ആപ്ലിക്കേഷന്റെയും ബാങ്ക് എ.സി.ഹാള്‍,എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനവും കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ശനിയാഴ്ച നടക്കുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളത്ത് നടന്ന സഹകരണ എക്സ്പോ 2023 ല്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ യു.പി.ഐ. മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഔദ്യോ ഗികമായി നിര്‍വഹിച്ചിരുന്നു.വാണിജ്യ /ദേശസാത്കൃത ബാങ്കുകള്‍ അവരുടെ ഉപ ഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ അതേ നിലവാരമാണ് കുമരംപുത്തൂര്‍ സഹകരണബാങ്കിലെ ഉപഭോക്താക്കള്‍ക്കും ഇതിലൂടെ ലഭ്യമാകുക.ഒരു വ്യക്തി തന്റെ ബാങ്ക് അക്കൗണ്ട് ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്ത്,തന്റെ ദൈനംദിന ചിലവുകള്‍ക്ക് ഉപ യോഗിക്കുന്ന അതേ രീതിയില്‍, ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച്, കുമരം പുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിലുള്ള തുക രാജ്യത്തെ ഏത് ക്യു ആര്‍ ,ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സംവിധാനത്തിലേയ്ക്കും പണമിടപാട് നട ത്താവുന്നതാണെന്ന് ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് ഒറ്റപ്പാലം എം.എല്‍.എ. അഡ്വ.കെ. പ്രേംകുമാര്‍ എ.സി.ഹാള്‍ ഉദ്ഘാ ടനം ചെയ്യും.എ.ടി.എം. കൗണ്ടര്‍ ഉദ്ഘാടനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി സുരേ ഷ് രാജും നിര്‍വഹിക്കും.പ്രസിഡന്റ് എന്‍ മണികണ്ഠന്‍ അധ്യക്ഷനാകും.സെക്രട്ടറി കെ കെ വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി മുഖ്യാതിഥിയായിരിക്കും.
മണ്ണാര്‍ക്കാട് സഹകരണ സംഘം അസി.രജിസ്ട്രാര്‍ കെ ജി സാബു,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ യു ടി രാമകൃഷ്ണന്‍,പാലോട് മണികണ്ഠന്‍,നൗഫല്‍ തങ്ങള്‍, അസീസ് പച്ചീരി,ജോസ് കൊല്ലിയില്‍,സദക്കത്തുള്ള പടലത്ത്,ഐലക്കര മുഹമ്മദാലി, വികെ അലവി,കുമരംപുത്തൂര്‍ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് പി പ്രഭാകരന്‍,കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എസ് ആര്‍ ഹബീബുള്ള,സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ ജി സുരേഷ് കുമാര്‍,വര്‍ഡ് മെമ്പ ര്‍ ടി കെ മുഹമ്മദ് ഷമീര്‍,ഡയറക്ടര്‍മാരായ എ കെ അബ്ദുള്‍ അസീസ്,മുഹമ്മദ് ഷനൂബ്, പി കൃഷ്ണകുമാര്‍,എം അബ്ദുള്‍ നാസര്‍,ടി ഉസ്മാന്‍,പി ഗോപാലകൃഷ്ണന്‍,കെ സുരേഷ് ബാബു,ലിജ രാജ്,കെ പി റീന,കെ ഐഷാബി തുടങ്ങിയവര്‍ സംസാരിക്കും.വൈസ് പ്രസിഡന്റ് രമേഷ് നാവായത്ത് സ്വാഗതവും ഡയറക്ടര്‍ രാമകൃഷ്ണന്‍ ആലിക്കല്‍ നന്ദി യും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് എന്‍.മണികണ്ഠന്‍,സെക്രട്ടറി കെ.കെ. വിജയകുമാര്‍,വൈസ് പ്രസിഡന്റ് രമേഷ് നാവായത്ത്,ഡയറക്ടര്‍മാരായ എ.കെ.അബ്ദുള്‍ അസീസ്, മുഹമ്മദ് ഷനൂബ്,ടി.ഉസ്മാന്‍,കെ.സുരേഷ്ബാബു,രാമകൃഷ്ണന്‍ ആലിക്കല്‍,എം അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.