മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി സെക്ഷനില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജന പ്ര തിനിധികള്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എഎക്സ്ഇ ഒഫിസിന് മുന്നില്‍ കുത്തി യിരിപ്പ് സമരം നടത്തി.മണ്ണാര്‍ക്കാട് ടൗണില്‍ നിന്നും മാര്‍ച്ചുമായെത്തിയായിരുന്നു പ്രതിഷേധം.രാവിലെ 10 മണിയോടെ തുടങ്ങിയ സമരം ഉച്ചയോടെയാണ് അവസാ നിച്ചത്.
ഗ്രാമപഞ്ചായത്തില്‍ ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍,രണ്ട് ഓവസര്‍സിയര്‍ തസ്തികകളാ ണ് അനുവദിച്ചിട്ടുള്ളത്.എന്നാല്‍ നിലവില്‍ ഈ തസ്തികളിലെ ജീവനക്കാര്‍ വിവിധ കാരണങ്ങളാല്‍ അവധിയിലാണ്.അതുകൊണ്ടു തന്നെ പഞ്ചായത്തിന് സ്വന്തമായി ഒരു എഞ്ചിനീയര്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്.അനുവദിക്കപ്പെട്ട രണ്ട് ഓവര്‍സീയര്‍മാരും അവധിയായതിനാല്‍ അവരുടെ സേവനവും പഞ്ചായത്തിന് ലഭിക്കുന്നില്ല.ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്തിലെ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും വാര്‍ ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കേണ്ട നിരവധി പൊതുമരാമത്ത് പ്രവര്‍ത്തിക ളും മാസങ്ങളോളമായി മുടങ്ങി കിടക്കുകയാണ്.മേലാധികാരികളും സര്‍ക്കാറും അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാട ത്തുംപുള്ളി,മേരി സന്തോഷ്,റസീന വറോടന്‍,സിദ്ദിഖ് മല്ലിയില്‍, രാജന്‍ ആമ്പാടത്ത് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.