മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് പരിക്കേറ്റു.അരക്കുപറമ്പ് കോട്ടയില്‍ വീട്ടില്‍ സല്‍മാന്റെ ഭാര്യ ജസ്‌നയാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മക്കളായ മക്കളായ മാസിന്‍ (7),സിയാന്‍ (4) എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11.50ഓടെ കുമരംപുത്തൂര്‍ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ലോറിയും തമ്മിലാണ് അപകട മുണ്ടായത്.പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറിനെ മറികടക്കാന്‍ ബൈ ക്ക് ശ്രമിക്കുന്നതിനിടെ ഇതേദിശയില്‍ ഗ്യാസ് സിലിണ്ടര്‍ ലോഡുമായി വരികയായിരു ന്ന ലോറി തട്ടുകയായിരുന്നു.ഇതേതുടര്‍ന്ന് സല്‍മാന്‍ പാതയുടെ ഇടതുവശത്തേക്കും ജസ്‌ന ലോറിക്കടിയിലേക്കും കുട്ടികളും തെറിച്ചു വീണതായാണ് വിവരം.ലോറിയുടെ പിന്‍ചക്രം ജസ്‌നക്ക് മേല്‍കയറിയിറങ്ങി.മക്കളായ മാസിന് ഇടതു കാലിനും സിയാന് തലയ്ക്കും സാരമായി പരിക്കേറ്റു.ബൈക്ക് ഓടിച്ചിരുന്ന സല്‍മാന് കാര്യമായി പരിക്കി ല്ലെന്നാണ് വിവരം.ഇവരെ ആദ്യം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലെത്തിച്ചു. വിദ ഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തെ യ്യോട്ടുചിറയില്‍ നിന്നും ജസ്‌നയുടെ വീടായ നൊട്ടമലയിലുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബൈക്കും വരും വഴിയായിരുന്നു അപകടം.