മണ്ണാര്‍ക്കാട്: കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രിപ്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മില്യണ്‍ പ്ലസ് കാമ്പയിന്‍ നടത്തും.46 ലക്ഷം കുടുംബശ്രീ കു ടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ് സ്‌ക്രൈബൈഴ്‌സാക്കി മാറ്റുകയാണ് ലക്ഷ്യം.നിലവില്‍ 1.39 ലക്ഷം സബ്‌സ്‌ക്രൈബേഴ് സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 2021 തുടക്കത്തില്‍ 10,000ത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുണ്ടായിരുന്ന ചാനലിന് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളി ലൂടെ 1.39 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിലേക്ക് എത്താന്‍ കഴിഞ്ഞു. 2023 ജനുവരി 26ന് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ചുവട് 2023 അയല്‍ക്കൂട്ട സംഗമമെന്ന പരിപാടി യോട് അനുബന്ധിച്ച് വന്‍തോതില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചു. ആറ് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്യാപകമായ ക്യാമ്പയിനാണ് മില്യണ്‍ പ്ലസ്. വിവിധ മത്സരങ്ങള്‍, ചുവട് അയല്‍ക്കൂട്ട സംഗമം മാതൃകയില്‍ പരമാവധി സബ് സ്‌ക്രൈബേഴ് സിനെ ഒറ്റ ദിനം വര്‍ധിപ്പിക്കുന്ന രീതിയിലുള്ള പരിപാടികള്‍, ഇന്‍ഫൊ വീഡിയോകള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന വീഡിയോകള്‍ തയാറാക്കി യൂട്യൂബില്‍ അപ്ലോഡ് ചെയ്യ ല്‍, വ്‌ലോഗേഴ്‌സ്, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് പോലുള്ള പ്രവര്‍ത്തനങ്ങള്‍, യൂട്യൂബ് ചാന ല്‍ വഴി തത്സമയ പരിപാടികള്‍, കുടുംബ ശ്രീയുടെ വിവിധ ഇവന്റുകളില്‍ കുടുംബശ്രീ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുള്ള ഹെല്‍പ്പ്‌ഡെസ്‌ക്കുകളുടെ പ്രവര്‍ ത്തനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും അനുബന്ധ സ്ഥാപന ങ്ങളുമായുള്ള ഫലപ്രദമായ സംയോജനം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.