മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയില്‍ നട പ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ല.രണ്ട് തവ ണ ടെണ്ടര്‍ ക്ഷണിച്ചിട്ടും പ്രവൃത്തി കരാറെടുക്കാന്‍ ആരുമെത്താത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.ഇതോടെ പദ്ധതി പൂര്‍ത്തീകരണം കാലതാമസത്തിന് വഴിമാറുകയാണ്.
നഗരസഭയുടെ പ്രധാന ജലസ്രോതസ്സായ കുന്തിപ്പുഴ കേന്ദ്രീകരിച്ച് രണ്ട് ഘട്ടങ്ങളിലായാ ണ് പദ്ധതി നടപ്പിലാക്കുക.ആദ്യഘട്ടത്തില്‍ ശിവന്‍കുന്നില്‍ എട്ട് ലക്ഷം ലിറ്റര്‍ സംഭര ണ ശേഷിയുള്ള ടാങ്ക് നിര്‍മിക്കും.കൂടാതെ 1400 പുതിയ കണക്ഷന്‍,പമ്പിംഗ് ലൈന്‍, വിതരണ ശൃംഖല എന്നിവയും ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കു ന്നത്.6.68 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.ഇതില്‍ 96 ലക്ഷം രൂപ നഗ രസഭയുടെ വിഹിതമാണ്.
എസ്റ്റിമേറ്റ് തയ്യാറാക്കലും മറ്റുമായി ജല അതോറ്റിയുടെ മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫീസ് നാല് മാസം മുമ്പാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.സാങ്കേതിക അനുമതി ലഭ്യ മായ മുറയ്ക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പാലക്കാട് ഓഫീസ് മുഖേന ആദ്യം ഇ ടെ ണ്ടര്‍ ചെയ്തു.എന്നാല്‍ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല.ഇതേ തുടര്‍ന്ന് ഏപ്രില്‍ മാസത്തി ല്‍ വീണ്ടും ടെണ്ടര്‍ ചെയ്തുവെങ്കിലും ഫലമുണ്ടായില്ല.
പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതിന്റെ കാരണം വ്യക്തമല്ലെന്ന് ജലഅതോറിറ്റി അധികൃതര്‍ പറയുന്നു.ഈ പ്രതിസന്ധി മറികടക്കാന്‍ അടങ്കല്‍ തുകയെ വിഭജിച്ച് ചെറിയ തുകകളാക്കി ടെണ്ടര്‍ ക്ഷണിക്കാനാണ് നീക്കം.എക്സിക്യുട്ടീവ് എഞ്ചി നീയര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറി യിച്ചു.ഒന്നേ രണ്ടോ പ്രവൃത്തികളാക്കി പദ്ധതി ടെണ്ടര്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫീസ് ആരംഭിച്ചിട്ടുണ്ട്.രണ്ടാം ഘട്ടത്തില്‍ കുന്തിപ്പുഴയില്‍ ചെക്ഡാം നിര്‍മിക്കുന്നതിനുള്ള പ്രപ്പോസലും സമര്‍പ്പിച്ചിട്ടുണ്ട്.അമൃത് പദ്ധതിയിലുള്‍ പ്പെടുത്തിയുള്ള കുടിവെള്ള വിതരണ പദ്ധതി 2024 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര നിര്‍ദേശം.സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.