മണ്ണാര്‍ക്കാട്: കുറഞ്ഞ പ്രീമിയം നിരക്കില്‍ മികച്ച ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ജീവന്‍ ദീപം ഒരുമ പദ്ധതിയില്‍ ഇതുവരെ 11,28,381 കുടുംബശ്രീ വനിതകള്‍ അംഗങ്ങളാ യതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. തിരുവനന്ത പു രം (59298), കൊല്ലം (88677), പത്തനംതിട്ട (32896), ആലപ്പുഴ (47242), ഇടുക്കി (28268), കോട്ട യം (55887), എറണാകുളം (2,05,282), തൃശൂര്‍ (2,01,916), പാലക്കാട് (119298), വയനാട് (26162), മലപ്പുറം (61512), കോഴിക്കോട് (122970), കണ്ണൂര്‍ (54861), കാസര്‍ഗോഡ് (24112) എന്നിങ്ങ നെയാണ് അംഗങ്ങളായവരുടെ എണ്ണം.
അയല്‍ക്കൂട്ടങ്ങളിലെ ഒരംഗത്തിന് സ്വാഭാവിക മരണമോ അപകടമരണമോ സംഭവി ച്ചാല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. കുടുംബശ്രീയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും സംയുക്ത മായി നടപ്പാക്കുന്ന പദ്ധതിയാണിത്. അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെ ടുത്ത ശേഷം ഇതിലെ ഏതെങ്കിലും ഒരംഗത്തിന് മരണം സംഭവിച്ചാല്‍ ആ വ്യക്തിയു ടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടാ യിരുന്നത്. എന്നാല്‍ പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതോടെ ഈ സാഹചര്യം ഒഴിവാകും. മരണമടഞ്ഞ ആള്‍ക്ക് ലഭ്യമാകുന്ന ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും ഈ വ്യക്തിയുടെ പേരില്‍ നിലനില്‍ക്കുന്ന വായ്പാ തുക അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാ ശിക്കും ലഭിക്കും.
2020-21 സാമ്പത്തിക വര്‍ഷത്തിലാണ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്. 2022-23 സാ മ്പത്തികവര്‍ഷം പദ്ധതി പുതുക്കി. 174 രൂപയാണ് വാര്‍ഷിക പ്രീമിയം. 18 മുതല്‍ 74 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18നും 50നും ഇടയില്‍ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള അവകാശിക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. 51-60, 61 -70, 71 -74 വരെ പ്രായമുള്ള പോളിസി ഉടമകള്‍ക്ക് സാധാരണ മരണം സംഭവിച്ചാല്‍ യഥാക്രമം 45,000, 15,000, 10000 എന്നിങ്ങനെ പോളിസി തുക ലഭിക്കും. എല്ലാ വിഭാഗത്തിലും പോളിസി ഉടമയ്ക്ക് അപകട മരണമോ അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യമോ സംഭവി ച്ചാല്‍ പോളിസി തുകയ്‌ക്കൊപ്പം അപകട ആനുകൂല്യമായ 25,000 രൂപയും ലഭിക്കും. പദ്ധതിയുടെ ഭാഗമായി സി.ഡി.എസ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍ മാരായ ബീമ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹര ണവും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതും.