തിരുവനന്തപുരം: മെയ് മൂന്ന് മുതൽ മെയ് 10 വരെ താഴെ പറയുന്ന വിവിധ സെന്ററു കളിൽ വെച്ച് വിവിധ ദിവസങ്ങളിൽ, അധ്യയന വർഷത്തിലേക്ക് ഫുട്‌ബോൾ സെല ക്ഷനുമായി ബന്ധപെട്ട സെലക്ഷൻ ട്രയൽസ് നടക്കുന്നു. ജി വി രാജ സ്‌കൂളിൽ 8, +1 ക്ലാസുകളിലേക്ക് ആൺകുട്ടികൾക്ക് മാത്രവും കണ്ണൂർ സ്‌പോർട്ട്‌സ് സ്‌കൂളി ലേക്ക് 8,+1 ക്ലാസുകളിലേക്ക് പെൺകുട്ടികൾക്ക് മാത്രവും തൃശ്ശൂർ സ്‌പോർട്ട്‌സ് ഡിവി ഷനിൽ ക്ലാസിൽ ആൺകുട്ടികൾക്ക് മാത്രവുമായിരിക്കും അഡ്മിഷൻ. പ്ലസ് വൺ സെ ലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിന് ആൺകുട്ടികൾ കുറഞ്ഞത് ജില്ലയെ പ്രതിനി ധീകരിച്ച് സംസ്ഥാനമത്സരത്തിൽ പങ്കെടുത്തവരും എട്ടാം ക്ലാസുകളിലേക്കുള്ള പ്രവേ ശനത്തിന് സ്‌കൂൾസ് സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിലെങ്കിലും പങ്കെ ടുത്തവരും ആയിരിക്കണം. പെൺകുട്ടികൾക്ക് സബ് ജില്ലാ-ജില്ല പ്രാതിനിധ്യം ബാധക മല്ല. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫി ക്കറ്റ്, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫ്, സ്‌പോർട്ട്‌സ് കിറ്റ് സഹിതം ഏതെങ്കിലും സെന്ററിൽ അതാത് ദിവസം രാവിലെ 9 മണിക്ക് എത്തണം. കൂടുതൽ വിവരങ്ങൾ ക്ക്: www.dsya.kerala.gov.in. ഫോൺ: 9702502644 (സുരേഷ് ബാബു, ഫുട്‌ബോൾ കോച്ച്) മെയ് 5ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയം മെയ് 8ന് കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, മെയ് 10ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ട്രയൽസ് നടക്കും.