മണ്ണാര്‍ക്കാട്: ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആദിവാസി യുവതി ജീപ്പില്‍ പ്രസവി ച്ചു.കാഞ്ഞിരപ്പുഴ പാമ്പന്‍തോട് കോളനിയിലെ മഹേഷിന്റെ ഭാര്യ ദിവ്യ(24) ആണ് വാഹനത്തില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.ബുധനാഴ്ച വൈകീട്ടോടെയാണ് യുവതിയ്ക്ക് വേദന അനുഭവപ്പെട്ടത്.വിവരം ഉടന്‍ എസ്ടി പ്രമോട്ടര്‍ എസ് ശ്രീലാലിനെ അറിയിച്ചു.പ്രമോട്ടര്‍ ഇടപെട്ട് കോളനിയില്‍ നിന്നും യുവതിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കെത്തിക്കുന്നതിനായി ജീപ്പ് ഏര്‍പ്പാടാക്കി.കാഞ്ഞിരത്തുള്ള സന്തോ ഷ് എന്നയാള്‍ ജീപ്പുമായി കോളനിയിലെത്തി വൈകീട്ട് ഏഴ് മണിയോടെ യുവതിയു മായി ആശുപത്രിയിലേക്ക് പുറപ്പെട്ടു.ഒപ്പം മഹേഷിന്റെ മാതാപിതാക്കളുമുണ്ടായി രുന്നു. കാഞ്ഞിരപ്പുഴയില്‍ നിന്നും തെങ്കര വഴിയാണ് ഇവര്‍ മണ്ണാര്‍ക്കാട്ടേയ്ക്ക് വന്നത്. ഇതിനിടെ മണലടി പഴയചെക്‌പോസ്റ്റിന് സമീപത്ത് വെച്ച് ഏഴരയോടെ പ്രസവം നട ന്നു.ഉടന്‍ അമ്മയേയും കുഞ്ഞിനേയും താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചു.കുഞ്ഞിന് 2.670 കിലോ ഗ്രാംതൂക്കമുണ്ട്. ദിവ്യയുടെ രണ്ടാമത്തെ പ്രസവമാണിത്.കഴിഞ്ഞ ദിവസം ഇവര്‍ ജില്ലാ ആശുപത്രിയില്‍ സ്‌കാനിങ്ങിനെ വിധേയായിരുന്നു.ഈ മാസം 13നാണ് പ്രസവ തിയ്യതി അറിയിച്ചിരുന്നത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.