മണ്ണാര്‍ക്കാട്: ജലചൂഷണം തടയുന്നതിനും അശാസ്ത്രീയമായ കുഴല്‍കിണര്‍ നിര്‍മ്മാ ണംമൂലം പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ തടയുന്നതിനുമുള്ള സ്വകാര്യ റിഗ്ഗ് രജിസ്ട്രേ ഷന് മെയ് 15 വരെ അപേക്ഷിക്കാം.ജില്ലയില്‍ കുഴല്‍ കിണര്‍,ഫില്‍റ്റര്‍ പോയിന്റ് കി ണര്‍,ട്യൂബ് വെല്‍ എന്നീ നിര്‍മിതിക്കള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മുഴുവന്‍ യന്ത്രങ്ങ ളും റിഗ്ഗുകളും ഭൂജല വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ കാലാവധി അവസാനിച്ച കുഴല്‍ കിണര്‍ നിര്‍മാണ റിഗ്ഗുകളും രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അപേക്ഷിക്കണം. അപേക്ഷ ഫോറം പ്രവര്‍ത്തിദിവസങ്ങളില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഫോറം വില 1000 രൂപ. ഭൂജല അതോറിറ്റി യില്‍ രജിസ്റ്റര്‍ ചെയ്യാതെ കുഴല്‍ കിണര്‍ നിര്‍മാണത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണ മെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2528471, 9895210436.