കല്ലടിക്കോട്: മണ്ണാത്തിപ്പാറയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. വഴുതനകുന്നേല്‍ അബ്രഹാമിന്റെ ഭാര്യ ഷിജി (48 ) ആണ് മരിച്ചത്.ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. സഹോദരന്റെ വീട് പൊളിച്ചു മാറ്റുന്നതിനിടെ യാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സഹോദരന്‍ മറ്റൊരു വീ ടിലേക്ക് താമസം മാറിയിരുന്നു.പഴയ വീടിന്റെ ചുവര്‍ ഷിജിയും മറ്റൊരു സഹായിയും ചേര്‍ന്ന് പൊളിച്ചു മാറ്റുകയായിരുന്നു.ഒരുവശത്തെ ചുമര്‍ പൊളിച്ചശേഷം മറുവശം കല്ലുകള്‍ ഇളക്കി മാറ്റുന്നതിനിടെ ഷിജിയുടെ മേല്‍ പതിക്കുകയായിരുന്നു.മക്കള്‍ :ജിനോയ്, ജിനി.