മണ്ണാര്‍ക്കാട് നഗരസഭയിലെ സ്‌പെഷ്യല്‍ സ്‌കൂളുകളായ ബിആര്‍സി ഓട്ടിസം സെന്റ റിലേക്കും സെന്റ് ഡൊമിനിക് സ്‌പെഷ്യല്‍ സ്‌കൂളിലേക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഒരു ലക്ഷം രൂപ വക യിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.നഗരസഭയില്‍ നിലവിലുള്ള ബിആര്‍സി ഓട്ടിസം സെന്ററില്‍ സൗകര്യങ്ങള്‍ വളരെ പരിമിതമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ സൗകര്യ ങ്ങളോടു കൂടിയ പുതിയ കേന്ദ്രം വരും വര്‍ഷത്തെ നഗരസഭയുടെ വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. കൗണ്‍സിലര്‍ മാരായ സിന്ധു,രാധാകൃഷ്ണന്‍,സൗദാമിനി,സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുജീബ് പെരു മ്പിടി,മുഹമ്മദാലി മാസ്റ്റര്‍,സ്‌കൂള്‍പ്രധാന അധ്യാപകന്‍ അബൂബക്കര്‍,ശ്രീരേഖ തുടങ്ങി യവര്‍ സംബന്ധിച്ചു.