മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോപ്പാടം വേങ്ങയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വാഹനാപകടം.അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോവാനുമായി കൂട്ടിയിടിച്ച് മകന്‍ മരിച്ചു. മേലാറ്റൂര്‍,ചെമ്മാണിയോട്, ഉച്ചാ രക്കടവ് നുല്ലുപ്ര ദാസന്റെ മകന്‍ നിധിന്‍ ദാസ് (23) ആണ് മരിച്ചത്.ദാസന് സാരമായി പരിക്കേറ്റു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.45ഓടെ വേങ്ങ പള്ളിയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. കുമരംപുത്തൂര്‍ ഭാഗത്ത് നിന്നും ഉച്ചാരക്കടവിലേക്ക് പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന ഓട്ടോവാന്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തി ല്‍ നിധിന്‍ ഓട്ടോ വാനിടയിലേക്കും,ദാസന്‍ സമീപത്തെ ആലിനടുത്തേക്കും തെറിച്ച് വീഴുകയായിരുന്നു.നാട്ടുകാര്‍ ഓടിക്കൂടി ഉടന്‍ ഇരുവരേയും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിധിന്റെ മരണം സംഭവിക്കുകയായിരുന്നു. ദാസ ന്റെ കൈയ്ക്കും കാലിനും പരിക്കുണ്ട്.
പൂളച്ചിറയില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ ഉച്ചാരക്കടവി ലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.കഴിഞ്ഞ ദിവസം വേങ്ങയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അലനല്ലൂര്‍ കൂമഞ്ചിറ സ്വദേശിയായ യുവാവിന് കാലിന് ഗുരുത രമായി പരിക്കേറ്റിരുന്നു.ഇതിന് പിന്നാലെയാണ് ഇന്നലെയും വേങ്ങയില്‍ അപകടമു ണ്ടായത്.നിധിന്‍ പാണ്ടിക്കാടുള്ള സഫ ജ്വല്ലറിയിലെ ജീവനക്കാരനാണ്. മൃതദേഹം വട്ട മ്പലം മദര്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.അമ്മ:രത്‌നകുമാരി.സഹോദരങ്ങള്‍: നിഖില്‍ ദാസ്,നികേഷ് ദാസ്.