മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നടക്കുന്ന അണ്ടര്‍ 15 സംസ്ഥാന തല റസ്ലിംങ് ചാമ്പ്യന്‍ഷിപ്പ് മത്സരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. റസ്ലിംങ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി കെ.ഹംസ ഉദ്ഘാടനം ചെയ്തു. ചുങ്കം എ.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് വിനയന്‍ മാസ്റ്റര്‍ അധ്യ ക്ഷനായി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.മന്‍സൂര്‍, ഇബ്രാഹീം, കുമരംപുത്തൂര്‍ സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് എന്‍.മണികണ്ഠന്‍, പ്രൊ.അബ്ദുല്‍ അലി, എ.കെ അബ്ദുല്‍ അസീസ്, ജി.സുരേഷ്‌കുമാര്‍, ജാബിര്‍, സുരേഷ് കൈതച്ചിറ, ശ്രീരാജ് വെളളപ്പാടം, ടി.പി മുസ്തഫ, വി.രവി, ഉസ്മാന്‍ കരിമ്പനക്കല്‍, ഷാജി ബാബു, എന്‍.രമേഷ്, കെ.കെ വിനോദ് കുമാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചെയര്‍മാനായി ഡോ.കെ.എ കമ്മാപ്പ, ജന റല്‍ കണ്‍വീനറായി കെ.ഹംസ എന്നിവരെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!