ആവേശമായി മെയ്ദിന റാലി
മണ്ണാര്‍ക്കാട്: തൊഴില്‍മേഖലയിലെ കരാര്‍വല്‍ക്കരണം സാമൂഹ്യനീതിയുടേയും ഭരണ ഘടനയുടെയും ലംഘനമാണെന്നും ഇതാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നടത്തിയ മെയ്ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം. രാജ്യത്ത് വേഗത കൂടിയ ട്രെയിന്‍ ആദ്യമായി കണ്ടുപിടിച്ചത് ബിജെപിയ ല്ലെന്നും വന്ദേഭാരത് എക്‌സ്പ്രസ് വന്നതിലൂടെ എന്തോ ഒരു വലിയ നേട്ടം മോദിയുടെ വക കേരളത്തിന് കിട്ടിയിരിക്കുന്നുവെന്ന തരത്തിലാണ് പ്രചാരവേലകളെന്നും അദ്ദേ ഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വേഗത കൂടിയ ട്രെയിനായ രാജധാനി എക്‌സ്പ്രസ് 196 9ലാണ് ആരംഭിച്ചത്. ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.രണ്ടാമത്തേതായ ശതാബ്ദി എക്‌സ്പ്രസ് 1988ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് സര്‍വീസ് തുട ങ്ങിയത്.സാധാരണക്കാര്‍ക്ക് എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള തീവണ്ടിയില്‍ യാത്ര ചെ യ്യാന്‍ അവസരമൊരുക്കിയ ഗരീബ് രഥ് 2006ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി രുന്നപ്പോഴാണ് ആരംഭിച്ചത്.ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാ നത്തെത്തുന്നതിനായി ആരംഭിച്ച ഡുറന്തോ എക്‌സ്പ്രസ് അതിവേഗ ട്രെയിന്‍ ഓടിയത് 2009ല്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്.രാജ്യത്ത് അതിവേഗതയി ല്‍ ഓടുന്ന ആഢംബര തീവണ്ടി മഹാരാജ എക്‌സ്പ്രസ് 2010ല്‍ സര്‍വീസ് തുടങ്ങുമ്പോ ഴും മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാനമന്ത്രി.അന്ന് ആരും നാടകം കാണിച്ചില്ല. അത് പോലൊരു തീവണ്ടിയാണ് ഇപ്പോഴും വന്നത്.എന്നാല്‍ റെയില്‍വേയും ട്രെയിനും ആദ്യമായി രാജ്യത്ത് തുടങ്ങുന്നത് മോദിയാണെന്നാണ് ആര്‍എസ്എസുകരുടെ വിചാ രമെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി.വിവിധ തൊ ഴിലാളി സംഘടനാ നേതാക്കളായ എന്‍ ജി മുരളധീരന്‍,അഡ്വ നാസര്‍ കൊമ്പത്ത്,പി മനോമോഹനന്‍,പി സി ഹൈദരലി,ബാലന്‍ പൊറ്റശ്ശേരി,എ അയ്യപ്പന്‍,കെ പി മസൂദ്,സി കെ അബ്ദുറഹ്മാന്‍,നാസര്‍ പാതാക്കര,എം കൃഷ്ണകുമാര്‍,ഹക്കീം മണ്ണാര്‍ക്കാട്,പി മുരളീ ധരന്‍ എന്നിവര്‍ സംസാരിച്ചു.ഐഎന്‍ടിയുസി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി ആര്‍ സുരേഷ് സ്വാഗതവും കെടി ഹംസപ്പ നന്ദിയും പറഞ്ഞു.