കോട്ടോപ്പാടം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടോപ്പാടം പഞ്ചായത്തിലെ കൊടക്കാട്,തെയ്യോട്ടുചിറ പ്രദേശത്ത് കനത്ത നാശം.വീടുകളും കൃ ഷിയും കോഴി ഫാമും നശിച്ചു.ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭ വം.12 വീടുകള്‍ പൂര്‍ണ്ണമായും 41 വീടുകള്‍ ഭാഗീകമായും നശിച്ചതായാണ് വിവരം. നിരവധി റബര്‍ മരങ്ങളും വാഴകളും നിലംപൊത്തി.കൊടക്കാട് മണപ്പുള്ളി ദേവി ക്ഷേത്രത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി തടസ്സവും നേരിട്ടു.ഇരു പ്രദേശങ്ങളി ലുമായി 21ഓളം വൈദ്യുതി തൂണുകളാണ് തകര്‍ന്നത്.കെ എസ് ഇ ബിയ്ക്ക് അഞ്ച് ലക്ഷ ത്തോളം രൂപയുടെ നഷ്ടമുണ്ടായി.ഇന്നലെയും ഇന്നുമായി വൈദ്യുതി വിതരണം പുന: സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.മുപ്പത് പേരടങ്ങുന്ന മൂന്ന് സംഘങ്ങളായാണ് ജോലികള്‍ നിര്‍വ്വഹിക്കുന്നത്.തെങ്ങ്,തേക്ക്,റബര്‍ മരങ്ങളുള്‍പ്പെ ടെയാണ് വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചത്.വീടുകളിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല.മണ്ണാര്‍ക്കാട് നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ച് മാറ്റുന്ന പ്രവൃത്തികളിലേര്‍പ്പെട്ടിരുന്നു.
നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്,സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി,റഫീന മുത്തനില്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി കെ സുബൈര്‍, എന്‍ അബൂബക്കര്‍,ജീവനക്കാരായ പി രാധാകൃഷ്ണന്‍,റെവന്യുവകുപ്പ് അധികൃതര്‍ ,വാര്‍ഡ് ആര്‍ആര്‍ടി എന്നിവര്‍ സന്ദര്‍ശനം നടത്തി.