പുനര്‍നിര്‍മിച്ച 800 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
തൃത്താല: അടിസ്ഥാന വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും പുരോഗതിക്ക് അത്യാ വശ്യമാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സ്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇത് കാര്യക്ഷമമായി കേരളത്തില്‍ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമീണ റോഡ് മുതല്‍ ദേശീയ-തീരദേശ -മലയോര പാത ഉള്‍പ്പെടെ വിപുലമായ റോഡ് നെറ്റ്വര്‍ക്ക് വികസ നമാണ് നടക്കുന്നത്. അതോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കു ന്നുവെന്നും മന്ത്രി പറഞ്ഞു. 2018 – 19 വര്‍ഷങ്ങളില്‍ പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവിഷ്‌കരിച്ച മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ച 800 റോഡുകളുടെ സം സ്ഥാനതല ഉദ്ഘാടനം തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മെറ്റത്ത്പടി – ഇട്ടോണം റോ ഡില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റോഡുകള്‍. മുഖ്യ മന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്ഥാപ നങ്ങളുടെ കീഴില്‍ 5000 തദ്ദേശ റോഡുകളുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മലയോര തീരദേശ ദേശീയപാത നിര്‍മ്മാണങ്ങളും അതിവേഗം നടക്കുകയാണ്. ദേശീയപാത വികസനത്തിന് 5000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതോടെ ഒരിക്കലും പൂര്‍ത്തിയാവില്ലെന്ന് കരുതിയ ദേശീയപാതയാണ് യാഥാര്‍ത്ഥ്യമാകുന്നത്. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വരുന്നതോടെ മലബാര്‍ മേഖലയുടെ മുഖച്ഛായ മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രാദേശിക തദ്ദേശ റോഡുകളും ഇത്തരത്തില്‍ വികസിപ്പിക്കണം. ഗതാഗത സൗകര്യം കൂട്ടുന്ന വാട്ടര്‍ മെട്രോയുടെ തുടക്കം രാജ്യത്തിന് മാതൃകയാണ്. വടക്ക് – തെക്ക് ജലപാ ത ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് അതിദരിദ്രര്‍ ഏറ്റവും കുറ വുള്ള സംസ്ഥാനമാണ് കേരളം. രാജ്യ ശരാശരി അപേക്ഷിച്ച് ഒരു ശതമാനത്തില്‍ താഴെ യാണ് സംസ്ഥാനത്തെ കണക്ക്. ഇവരെ മുന്നോട്ടു കൊണ്ടുവരാനുള്ള ഒന്നാംഘട്ട ശ്രമങ്ങ ള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധികളെ സര്‍ക്കാര്‍ മറിക ടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച റോഡുകള്‍ ഉണ്ടാകുന്നതോടൊപ്പം അത് വൃത്തിയായി സൂക്ഷിക്കുകയും വേണം. റോഡില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ഉള്‍പ്പെടെ കര്‍ശനമായ നടപടി കളെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശിക്ഷ പേടിച്ച് മാത്രം മാലിന്യം തള്ളുന്ന രീതി മാറുന്നതിന് പകരം റോഡില്‍ മാലിന്യം തള്ളില്ല എന്നത് സംസ്‌കാരമായി മാറണമെ ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷയായി. ജില്ലാ പഞ്ചാ യത്ത് അംഗം അനു വിനോദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ടി.എസ് ഷെറീ ന, എം. ശ്രീലത, രാധിക രതീഷ്, വി.ആര്‍ രേഷ്മ, സുരേഷ് ബാബു, സി.എം മനോമോഹന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍ ഡയറക്ടര്‍ കെ.പി വേലായുധന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.ജി സന്ദീപ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധിക ള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.