പാലക്കാട്: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും സാമൂഹ്യ സുരക്ഷ ഇന്‍ഷു റന്‍സ് പദ്ധതികളായ പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, സുരക്ഷ ബീമാ യോ ജന പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള പഞ്ചായത്ത്തല പ്രചാരണ പരിപാടി തുടങ്ങുമെ ന്ന് ലീഡ് ബാങ്ക് മാനേജര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുക ളും സംയോജിച്ച് ബാങ്കുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ ബാങ്കുകളി ലോ ഗ്രാമപഞ്ചായത്ത്/നഗരസഭതല ക്യാമ്പുകളിലോ സമര്‍പ്പിക്കാം.ജൂണ്‍ 30 വരെ എല്ലാ വ്യാഴാഴ്ചകളിലും ഗ്രാമപഞ്ചായത്ത്/നഗരസഭ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യ പ്രദമായ സ്ഥലത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കിയ തായി ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു.
