അഗളി : മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ ചുരത്തിലുള്‍പ്പടെ രണ്ടിടങ്ങളില്‍ മരം കടപു ഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ആനമൂളി ചെക്‌പോസ്റ്റിന് സമീപ വും ചുരം ഒമ്പതാം വളവിലുമാണ് കടപുഴകിയ മരം റോഡിന് കുറുകെ വീണത്.ശക്ത മായ കാറ്റിലാണ് മരങ്ങള്‍ നിലംപൊത്തിയത്.ആനമൂളി ചെക്‌പോസ്റ്റിന് സമീപം ഞായ ഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരം വീണത്.അര മണിക്കൂറോളം ഗതാഗതം തടസ്സ പ്പെട്ടു.വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി മരം മുറിച്ച് നീക്കി രണ്ടര മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.
മുക്കാലിക്ക് സമീപം ചുരം ഒമ്പതാം വളവില്‍ വൈകീട്ട് നാലരയോടെയാണ് വന്‍മരം നിലംപൊത്തിയത്.ഈ സമയം അട്ടപ്പാടി ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട്ടേക്ക് കടന്ന് പോ വുകയായിരുന്ന കാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. റോഡി ന്റെ ഒരു വശത്ത് നിന്നും മരം പാറക്കെട്ടുകളുള്ള മറ്റൊരു വശത്തേക്ക് ഉയരത്തിലാണ് മരം വീണ് കിടന്നത്.ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും കടന്ന് പോകാന്‍ കഴി യുമായിരുന്നുവെങ്കിലും ഉയരംകൂടിയ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്കും തിരിച്ചും സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് ചുര ത്തിലകപ്പെട്ടത്.വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി മരം റോഡില്‍ നി ന്നും മുറിച്ച് നീക്കി.വൈകീട്ട് ആറ് മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.
മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എ കെ ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഇന്‍ചാര്‍ജ് കാര്‍ത്തികേയന്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ വിജിത്ത്,സുരേഷ് കുമാര്‍,റിജേഷ് എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്.