മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുവാനായി താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് മെഷീന്‍ സ്ഥാപിച്ചു.നഗരസഭ 2022- 23 വാര്‍ ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രാവര്‍ത്തികമാക്കിയത്.നഗരസഭയുടെ രണ്ടാ മത്തെ ഡയാലിസിസ് മെഷീനാണ് ആശുപത്രിയ്ക്കായി നല്‍കിയത്.നഗരസഭ ചെയ ര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കിഡ്നി രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭ പ്രദേശത്തുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇത്തരത്തിലൊരു പദ്ധതിയുമായി നഗരസഭ മുന്നോട്ടു വന്നതെന്ന് ചെയര്‍മാന്‍ അറി യിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യ ക്ഷരായ ബാലകൃഷ്ണന്‍, മാസിത സത്താര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഇബ്രാഹിം, സിന്ധു, സൗദാമിനി, അമുദ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം പരമശിവന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷഫീഖ് റഹ്മാന്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് അമാനുള്ള എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!