അലനല്ലൂര്‍:പ്രളയം തകര്‍ത്ത ചളവയിലെ പുളിയംതോടിന് കുറുകെയുള്ള മണ്ണാര്‍ക്കുണ്ട് വിയര്‍ കം ബ്രിഡ്ജ് ശാപമോക്ഷം തേടുന്നു.കാല്‍ നൂറ്റാണ്ട് കാലത്തോളം ഒരു നാടിനെ ജല സമൃദ്ധമാക്കിയ ഈ ചിറ ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്.

അലനല്ലൂര്‍ പഞ്ചായത്തിലെ ചളവ,ഉപ്പുകുളം,പടിക്കപ്പാടം വാര്‍ഡുകളുടെ ജലസ്രോത സ്സാണ് പുളിയം തോട്.സൈലന്റ് വാലി സംരക്ഷിത മേഖലയായ ഉപ്പുകുളം വനത്തിലെ വെള്ളച്ചാട്ടപ്പാറയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.5.67 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒഴു കി മലപ്പുറം ജില്ലയിലെ കടലുണ്ടി പുഴയിലാണ് തോട് അവസാനിക്കുന്നത്. 1999ല്‍ ജന കീയാസൂത്രണ പദ്ധതിയുടെ പ്രഥമ വര്‍ഷത്തില്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ജലസംഭരണത്തിനും ഗതാഗതത്തിനും ഉപകരിക്കുന്ന തരത്തില്‍ പുളിയം തേടില്‍ വെള്ളംകെട്ടി നിര്‍ത്താനുള്ള ചിറയും പാലവുമുള്‍പ്പടെ നിര്‍മിച്ചത്.സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെ 9.23 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം.ചളവ,ഉപ്പുകുളം,പടിക്കപ്പാടം വാര്‍ഡു കളിലെ 63 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്കും ആയിരക്കണക്കിന് വീടുകളിലെ കിണറുക ളില്‍ ജലവിതാനമുണ്ടാകാനും ചെറു അണ ഉപകരിക്കുന്നതായി കൃഷി,ജലസേചന വകുപ്പുകളുടെ സാധ്യത പഠനത്തില്‍ വ്യക്തമായിരുന്നു.

എന്നാല്‍ 2018ലുണ്ടായ പ്രളയം മണ്ണാര്‍ക്കുണ്ടിലെ അണയെ തകര്‍ക്കുകയായിരുന്നു. മല വെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ പാറകളും വന്‍മരങ്ങളും നാശം വിതച്ചു.ജലം സംഭ രിക്കുന്നതിനായുള്ള മൂന്ന് ഷട്ടറുകള്‍,പാത്ത് വേ,സംരക്ഷണ ഭിത്തികളെല്ലാം തകര്‍ന്നു. വേനല്‍ക്കാലങ്ങളിലേക്ക് ജലം സംഭരിക്കാന്‍ വഴിയില്ലാതായത് തീരപ്രദേശ ങ്ങളെയും ബാധിക്കാന്‍ തുടങ്ങി.കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പുളിയംതോട് മഴക്കാലത്ത് മാത്രം ജലസമൃദ്ധമായും വേനല്‍ക്കാലങ്ങളില്‍ വരള്‍ച്ചയുടെ പിടിയിലമരുകയും ചെയ്യു ന്ന കാഴ്ചയാണ്.

പാലത്തിന് വലിയ കേടുപാടുകളൊന്നുമില്ല.വെള്ളം തടഞ്ഞ് നിര്‍ത്തുന്ന അണയാണ് സംരക്ഷിക്കേണ്ടത്.ചെറുകിട ജലസേചന വകുപ്പിലെ സാങ്കേതിക വിഭാഗം പരിശോധന നടത്തി അടിയന്തര അറ്റകുറ്റപണികള്‍ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുജന ങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പദ്ധതി നിലനിര്‍ത്താന്‍ നടപടിയെടുക്കണ മെന്നാണ് ആവശ്യം.ഇത് സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി,ജില്ലാ കലക്ടര്‍,ത്രിതല പഞ്ചായത്തുകള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!