പുതൂര്‍: അട്ടപ്പാടിയില്‍ വയോധികന് വനത്തില്‍ മരിച്ച നിലയില്‍.പുതൂര്‍ തേക്കുപ്പന ഊരിലെ രങ്കന് (78) ആണ് മരിച്ചത്.കാട്ടാനയുടെ ആക്രമണമാണെന്നാണ് നിഗമനം.
വനത്തില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയതായിരുന്നു.ഇന്നലെ മുതല്‍ ഇയാളെ കാണാതായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തി യത്.വനപാലകരും പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃത ദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രം മോര്‍ച്ചറിയില്‍.
