മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് മഹല്ല് ഖാസിയായി നിസാമുദ്ദീന്‍ ഫൈസി ചുമതലയേറ്റു.പുല്ലിശ്ശേരി സ്വദേശിയാണ്.നിലവിലുണ്ടായിരുന്ന ഖാസി ടിടി ഉസ്മാന് ഫൈസി കാലാവധി പൂര്‍ത്തിയാക്കി പോയ ഒഴിവിലേക്കാണ് നിസാമുദ്ദീന്‍ ഫൈസി യെത്തിയത്.ജില്ലയില്‍ തന്നെ അതിപുരാതനവും പ്രവിശാലവുമായ മഹല്ലുകളില്‍ ഒന്നാണ് മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് മഹല്ല്.ഏകദേശം 2000ത്തോളം വീടുകളാണ് മഹല്ലിന് കീഴിലുള്ളത്.കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതന്മാര് ഖാസിമാരായതും ദര്‍സ്സ് നടത്തിയിരുന്നതുമായ പള്ളി കൂടിയാണ്.
