കൊച്ചി: അതിനൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തി എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹ കരണ ബാങ്കിന്റെ സ്റ്റാള്‍ തുറന്നു.സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാ ടനം ചെയ്തു.അതിനൂതന സാങ്കേതിക വിദ്യയായ നെക്‌സറ്റ് ജനറേഷന്‍ ടെക്‌നോളജി, മെറ്റ്‌വേഴ്‌സ് വിര്‍ച്ച്വല്‍ റിയാലിറ്റി എന്നിവയാണ് സ്റ്റാളിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

ബാങ്കിന്റെ എടിഎം സേവനവും ലഭ്യമാക്കിയിട്ടുണ്ട്.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്,ബാങ്ക് പ്രസിഡന്റ് അഡ്വ കെ സുരേഷ്,സെക്രട്ടറി എം പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
