കാഞ്ഞിരപ്പുഴ: വേനലവധിയും ചെറിയ പെരുന്നാളും ആഘോഷിക്കാന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്.ശനി,ഞായര്‍ ദിവസങ്ങളിലായി 11089 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. 3,10,465 രൂപ വരുമാനം ലഭിച്ചു. കുട്ടി കളും മുതിര്‍ന്നവരുമുള്‍പ്പടെ ശനിയാഴ്ച 5147 പേര്‍ എത്തിയപ്പോള്‍ വരുമാനം 1,44,340 രൂപയും ഞായറാഴ്ച 5942 പേര്‍ സന്ദര്‍ശിച്ചപ്പോള്‍ വരുമാനം 1,66,125 രൂപയുമാണ് ലഭിച്ചത്.

ടിക്കറ്റ് വരുമാനത്തിന് പുറമേ ബോട്ട് സവാരി,സ്‌റില്‍ ഫോട്ടോ എന്നിങ്ങനെയാണ് ഇത്ര യും കളക്ഷന്‍.വേനലവധിക്കാലത്ത് സന്ദര്‍ശക തിരക്കുണ്ടാവുമെങ്കിലും ചൂട് കനത്ത തിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് നേരിട്ടിരുന്നു.ഈസ്റ്റര്‍,വിഷു ആഘോഷദിവസങ്ങളില്‍ കഴിഞ്ഞ ദിവസത്തെ അത്രയും തിരക്ക് അനുഭവപ്പെട്ടിരു ന്നില്ല.പൊള്ളുന്ന ചൂടിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചത് സന്ദര്‍ശകര്‍ക്കും ഗുണകരമായി.ജില്ലയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സന്ദര്‍ശകരെത്തിയത്.മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു കൂടുതലും.

മാനത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന വാക്കോടന്‍ മലയുടെ വശ്യസൗന്ദര്യത്തിന് കീഴെ അണക്കെട്ടും മനോഹരമായ ഉദ്യാനത്തിന്റെ കാഴ്ചയുമെല്ലാം സമ്മാനിക്കുന്ന കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.ഉദ്യാ നത്തിലെ പ്രധാന ആകര്‍ഷണമാണ് കുട്ടികളുടെ പാര്‍ക്ക്.കഴിഞ്ഞ വര്‍ഷം ഡിസം ബറിലാണ് പാര്‍ക്ക് നവീകരിച്ചത്.എന്നാല്‍ കളി ഉപകരണങ്ങളുടെ കുറവ് നേരിടുന്നു ണ്ട്.മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!