അലനല്ലൂര്‍: വേനല്‍ കനത്തതോടെ വെള്ളിയാര്‍പുഴ വരണ്ടു.നീരൊഴുക്കും നിലച്ചു. വേനലിനെ മറികടക്കാന്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച താത്കാലിക തടയണകളില്‍ പോലും വെള്ളമില്ല. അങ്ങിങ്ങായുള്ള ചില ചെറിയ കുഴികളില്‍ മാത്രമാണ് വെള്ളമുള്ളത്. മഴകാലങ്ങളില്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്ന കണ്ണംകുണ്ടില്‍ പോലും വരള്‍ച്ചയുടെ കാഴ്ചയാണ്.പുഴയുടെ തീരത്തെ കിണറുകളിലും ജലനിരപ്പ് താഴ്ന്നു.

നിരവധി പേര്‍ കുളിക്കാനും,അലക്കാനും ആശ്രയിക്കുന്ന പുഴയാണിത്.പുഴയിലെ വെ ള്ളത്തെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടിവെള്ള പദ്ധതികളും കൃഷി ഇറക്കിയ കര്‍ഷകരും ആശങ്കയിലാണ്.വെള്ളമുള്ള കടവുകളിലാകട്ടെ മണ്ണും മണലും കെട്ടി കിടക്കുന്നത് പുഴയുടെ സംഭരണ ശേഷിക്ക് തിരിച്ചടിയാകുന്നുണ്ട്. 2018 ലെ പ്രളയ ശേഷുള്ള ഈ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ നടപടിയായിട്ടില്ല. അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ ആയിരകണക്കിന് ആളുകളാണ് വെള്ളിയാറിനെ ആശ്രയിച്ച് കഴിയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!