അലനല്ലൂര്‍: പ്രളയദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പെടുത്തി എട്ട് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച എടത്തനാട്ടുകര തടിയംപറമ്പ് കൊമ്പംകല്ല് റോഡ് നാടിന് സമര്‍പ്പിച്ചു. മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഉദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എ.ലൈല ഷാജഹാന്‍, ടി.കെ ഷംസുദ്ധീന്‍, ടി.പി അബ്ദുല്‍ ഖാദര്‍, സി.പി അബുട്ടി, ടി.പി മന്‍സൂര്‍, ടി.കെ ഷാജി, പി.സുല്‍ഫീക്കര്‍ അലി, സി.പി കബിര്‍ തുടങ്ങി യവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!