കല്ലടിക്കോട്: പട്ടപ്പാകല്‍ യുവാവിന് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചും മീന്‍വല്ലം മലയോര മേഖലയിലെ വന്യമൃഗശല്ല്യത്തിന് ശാശ്വത പരി ഹാരം കാണണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൂന്നേ ക്കര്‍ ജംഗ്ഷനില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സദസ്സും നടത്തി. പ്രദേ ശവാസികള്‍ അവരുടെ ആശങ്കയും പങ്കുവെച്ചു.

ബുധനാഴ്ച ഉച്ചയ്ക്കാണ് വീട്ടുവളപ്പില്‍ വെച്ച് പുല്ലാട്ടില്‍ സഞ്ജു മാത്യുവിനെ കാട്ടാന ആക്രമിച്ചത്.ഗുരതരമായി പരിക്കേറ്റ സഞ്ജു ആശുപത്രിയില്‍ ചികിത്സയില്‍ തുടരു കയാണ്.കാട്ടാന ആക്രമണം പ്രദേശത്ത് ഭീതി വിതച്ചിട്ടുണ്ട്.പകല്‍പോലും വീടിനുള്ളി ല്‍ സുരക്ഷിതമായി ഇരിക്കാനുള്ള സാഹചര്യം ഇല്ലാതായെന്ന് പ്രദേശവാസികള്‍ പറ ഞ്ഞു.വനാതിര്‍ത്തിയില്‍ വൈദ്യുതി വേലിയുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. പലഭാഗത്തും കമ്പികള്‍ പൊട്ടികിടക്കുകയാണ്.വൈദ്യുതി വേലിയിലേക്ക് മരം തള്ളി മറിച്ചിട്ടാണ് കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്.കാട്ടുമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങാതിരിക്കാന്‍ വേണ്ട നടപടി സ്വീക രിക്കണമെന്നും വനാതിര്‍ത്തിയില്‍ ഓരോ അര കിലോമീറ്റര്‍ ദുരപരിധിയി ഓരോ വനം ഉദ്യോഗസ്ഥന് ഉത്തരവാദിത്തം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചുള്ളിയാം കുളം ഇടവക വികാരി ഫാദര്‍ ജോബിന്‍ മേലേമുറി എന്നിവരെ ചുമതലപ്പെടുത്തി. . പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കോമളം, അനിതാ സന്തോഷ്, സാബു ജോസഫ്, എച്ച് ജാഫര്‍, തങ്കച്ചന്‍ മാത്യൂസ്, തോമസ് പൂഴിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!