അലനല്ലൂര്‍::വരള്‍ച്ചയെ ജയിക്കാന്‍ മഴയെ മണ്ണിലേക്കിറക്കി കിണറുകള്‍ കുത്തുകയാണ് മുണ്ടക്കുന്നില്‍ പെണ്‍പട.രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മുണ്ടക്കുന്നിലെ വിവിധ പ്രദേശ ങ്ങളിലാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ കിണറുകള്‍ ഒരുങ്ങുന്നത്.
13 കിണറുകളാണ് കുഴിക്കുന്നത്.13 കിണറുകളാണ് കുഴിക്കുന്നത്.ഏഴ് പേരടങ്ങുന്ന പതിമൂന്ന് സംഘങ്ങളാണ് വരള്‍ച്ചയെ മെരുക്കാന്‍ കിണര്‍ നിര്‍മ്മാണത്തില്‍ വ്യാപൃതരായിക്കുന്നത്.
ഇരുപത് മുതല്‍ ഇരുപത്തിയെട്ട് ദിവസം കൊണ്ടാണ് കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് കിണര്‍ കുത്തുന്നത്. നിലവില്‍ മൂന്നെണ്ണത്തില്‍ വെള്ളം കണ്ടു.എത്ര ആഴത്തിലും ഏത് വട്ടത്തിലും ഒരു ഭയാശങ്കയുമില്ലാതെയാണ് ഇവര്‍ കിണറുകള്‍ നിര്‍മ്മിക്കുന്നത്.
പതിമൂന്ന് കിണറുകള്‍ പൂര്‍ത്തിയാക്കായില്‍ അടുത്ത ഘട്ടത്തില്‍ 15 കിണറുകള്‍ കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.ഒപ്പം ലോകം കണ്‍തുറന്ന് കാണേണ്ട ജലപാഠങ്ങളിലേക്ക് കൂടിയാണ് മുണ്ടക്കുന്നിലെ പെണ്‍കരുത്ത് പടവുകളിറങ്ങി ചെല്ലുന്നത്.