മണ്ണാര്‍ക്കാട്:നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി മാസ ങ്ങളായി ശുദ്ധജലം പാഴാകുന്നത് പരിഹരിക്കണ മെന്നാ വശ്യപ്പെട്ട് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ വാട്ടര്‍ അതോറിറ്റി മണ്ണാര്‍ക്കാട് അസി എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ക്ക് പരാതി നല്‍കി. പഴയ വിതരണ പൈപ്പുകളിലെ ചോര്‍ച്ച തീര്‍ക്കുന്നത് ശ്രമകരമായ തിനാല്‍ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിലേക്ക് കണക്ഷന്‍ മാറ്റുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് എഞ്ചി നീയര്‍ അറിയിച്ചു.ഇതിനായി കരാറേറ്റെടുത്തിരിക്കുന്നത് യുഎല്‍ സിസി എസ് ആണ്. അതേ സമയം റോഡ് പണി കരാറേറ്റെടുത്ത യുഎല്‍സി സിഎസ് അധികൃതര്‍ക്ക് വാട്ടര്‍ അതോറിറ്റി നല്‍കാനുള്ള ചില തുകകളില്‍ വ്യക്ത വരാത്തതാണ് പ്രശ്‌നത്തിനിടയാക്കുന്ന തെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ തീരുമാനമായി ട്ടുള്ള തായും എത്രയം വേഗം ജോലികള്‍ തീര്‍ത്ത് പുതിയ ലൈനിലേക്ക് കണക്ഷന്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎല്‍സിസിഎസ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതായും അസി.എഞ്ചിനീയര്‍ അറിയിച്ചു.
അതേസമയം ദേശീയപാതയില്‍ അല്ലാത്ത ചിലഭാഗങ്ങളില്‍ പൈപ്പ് പൊട്ടല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഉടന്‍ ബന്ധപ്പെട്ട കരാറു കാരനെ വിളിച്ച് നേരെയാക്കാന്‍ നിര്‍ദ്ദേശം നല്‍കി.വിഷയത്തില്‍ ഉടന്‍ പരിഹാരിക്കപ്പെട്ടിലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് പ്രവര്‍ത്തകരായ ഹുസൈന്‍ കളത്തില്‍, രമേഷ് പൂര്‍ണ്ണിമ, ഗഫൂര്‍ പൊതുവത്ത്, വിജയേഷ്, ഹാരിസ് കോഹിനൂര്‍,ഫൈസല്‍,റഫീക്ക് എന്നിവര്‍ പങ്കെടുത്തു