അഗളി: അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്കൊപ്പം കൡക്കുന്നതിനിടെ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരി മരിച്ചു.പുതൂര്‍ പഞ്ചായത്തിലെ നട്ടക്കല്‍ ചുണ്ടപ്പെട്ടി ഊരിലെ മനോ ഹരന്റെ (നഞ്ചന്‍) മകള്‍ രേഖയാണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായി രുന്നു സംഭവം.വീടിന് സമീപത്തെ കോഴിക്കൂടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കു മ്പോഴാണ് കുട്ടിയ്ക്ക് പാമ്പ് കടിയേറ്റത്.വിവരം കുട്ടി തന്നെ മാതാപിതാക്കളെ അറിയി ക്കുകയായിരുന്നു.ഉടന്‍ ബൈക്കില്‍ കുട്ടിയെ ബൈക്കില്‍ ഊരില്‍ നിന്നും ആറ് കിലോ മീറ്റര്‍ അകലെയുള്ള മുള്ളി ഭാഗത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ കൊണ്ട് പോയെങ്കിലും ചികിത്സ സൗകര്യമില്ലാത്തിനാല്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയി ലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.ഇത് പ്രകാരം കുട്ടിയെ കോട്ടത്തറയിലേക്ക് കൊണ്ട് പോകും വഴി വീടിന് സമീപത്ത് വെച്ച് അംഗനവാടി ടീച്ചറെ വിവരമറിയി ക്കുകയും ഇവര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിനെ അപകടവിവരം കൈമാറുക യുമായിരുന്നു.ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് കോട്ടത്തറയില്‍ നിന്നും ആംബുലന്‍സ് ഏര്‍പ്പാടാക്കിയെങ്കിലും വഴിയേ വന്ന കാറില്‍ കുട്ടിയെ കോട്ടത്തറയിലേക്ക് കൊണ്ട് പോയി.ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ആശുപത്രിയിലെത്തി.എന്നാല്‍ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.കുട്ടിയുടെ കാലില്‍ രണ്ടില്‍ കൂടുതല്‍ തവണ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്.മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രം മോര്‍ച്ചറിയില്‍.അമ്മ: സുശീല.മക്കള്‍:രമ്യ,മണി,നന്ദു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!