തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അനുബന്ധമായി പ്രവര്‍ത്തിച്ചു വരുന്ന ദേശബന്ധു കലാക്ഷേത്രത്തിന്റെ വാര്‍ഷികാഘോഷം ഈ മാസം 22ന് നടക്കു മെന്ന് ഭാരവാഹികള്‍ അറിയിച്ചു.വൈകീട്ട് നാല് മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വി കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.ചലച്ചിത്രതാരവും നര്‍ത്തികയുമായ ലക്ഷ്മി ഗോപാല സ്വാമിയും സംഘവും അവതരിപ്പിക്കുന്ന കലാവിരുന്നും ദേശബന്ധു കലാക്ഷേത്ര ത്തിലെ പ്രതികളുടെ നൃത്തനൃത്ത്യങ്ങളുമുണ്ടാകും.കെ ശാന്തകുമാരി എംഎല്‍എ,ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ ഒ നാരായണന്‍കുട്ടി,പി എസ് രാമചന്ദ്രന്‍,സതി രാമരാജന്‍,എ പ്രേമലത,ജനപ്രതിനിധികളായ ജോര്‍ജ് തച്ചമ്പാറ,ബിന്ദു കുഞ്ഞിരാമന്‍ ,ഡല്‍ഹി സാംസ്‌കാരിക വേദി ചെയര്‍മാന്‍ കെ എന്‍ ജയരാജ്,പിടിഎ പ്രസിഡന്റ് പി പ്രവീണ്‍കുമാര്‍,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിത പി അയ്യങ്കുളം,പ്രധാന അധ്യാപകന്‍ ബെന്നി ജോസ് ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് എ വി ബ്രൈറ്റി തുടങ്ങിയവര്‍ സംബന്ധിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ദേശബന്ധു കലാക്ഷേത്രം ഡയറക്ടര്‍ വത്സന്‍ മഠത്തില്‍,പ്രിന്‍സിപ്പല്‍ സ്മിത പി അയ്യങ്കുളം,പ്രധാന അധ്യാപകന്‍ ബെന്നി ജോസ്,കെ പി ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!