മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ റേഷന്‍ കടകളെ പശ്ചാത്തല സൗകര്യം വിപുലമാക്കി കെ സ്റ്റോറുകളാക്കി മാറ്റുന്നു.സ്മാര്‍ട്ട് കാര്‍ഡുകളുടെ സഹായത്തോടെ മിനി ബാങ്കിംഗ്, യൂട്ടി ലിറ്റി പേയ്‌മെന്റ്, ഛോട്ടു ഗ്യാസ് വിതരണം, മില്‍മ ഉല്‍പന്നങ്ങള്‍ , ശബരി ബ്രാന്‍ഡ് ഉല്‍ പന്നങ്ങള്‍ , ഓണ്‍ലൈന്‍ / ഇതര സേവനങ്ങള്‍ ലഭ്യമാകുന്ന കോമണ്‍ സര്‍വ്വീസ് സെന്റര്‍ എന്നിവ കെ സ്റ്റോറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. സഡിജിറ്റല്‍ രൂപത്തില്‍ സാധന ത്തിന്റെ വില നല്‍കുന്നതിന് പുറമെ ചെറിയ ബാങ്ക് ഇടപാടുകള്‍ നടത്താനും ബാങ്ക് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കാനുമുള്ള സംവിധാനവും കെ സ്റ്റോറിലുണ്ടാ കും. റേഷന്‍ കടകളിലൂടെ കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകള്‍ അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും. പൊതുജനങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി നി ത്യോപയോഗ സാധനങ്ങളും അവശ്യസര്‍വ്വീസുകളും ലഭ്യമാകുന്നതോടൊപ്പം റേഷന്‍ ഡീലര്‍മാര്‍ക്ക് കൂടുതല്‍ വരുമാനവും ലഭിക്കുന്ന വിധത്തിലാണ് കെ-സ്റ്റോറുകള്‍ വിഭാ വനം ചെയ്യുന്നത്.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന കെ – സ്റ്റോര്‍ സംരംഭത്തിന്റെ സംസ്ഥാ നതല ഉദ്ഘാടനം മെയ് 14ന് വൈകീട്ട് 3.30ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.റേഷന്‍ കടകളെ ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ്, മൈക്രോ എടിഎം എന്നിവ യാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു.ഇ പോസ് മെഷീനുകള്‍ വെയിങ് മെഷീനുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമാകും. ഇ – പോസ് മെഷീന്‍ വെയിംഗ് ബാലന്‍സുമായി ലിങ്ക് ചെയ്യുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ വിതരണ തോത് പ്രകാരമുള്ള അളവ് തൂക്കം വെയിംഗ് ബാലന്‍സില്‍ കൃത്യമായി വരുമ്പോള്‍ മാത്രമേ ബില്‍ ജനറേറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ തൂക്കം ഉറപ്പുവരുത്താമെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!