കുമരംപുത്തൂര്‍: ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അപേക്ഷ ഫീസ്,പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചുള്ള വരുമാനം ഒഴിവാക്കണമെന്ന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂരാ ണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് അംഗം രാജന്‍ ആമ്പാട ത്ത് പിന്താങ്ങി.അന്യായമായി വര്‍ദ്ധിപ്പിച്ചിട്ടുള്ള കെട്ടിടനികുതി, പെര്‍മിറ്റ് ഫീസ്, കെട്ടി ട നമ്പര്‍ അപേക്ഷാഫീസ് എന്നിവ ന്യായമായ രൂപത്തിലും ജനങ്ങള്‍ക്ക് പ്രയാസമില്ലാ ത്ത രൂപത്തിലുമുള്ള മാറ്റം വരുത്തണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എല്‍. ഡി.എഫിലെ ഏഴ് മെമ്പര്‍മാര്‍ പ്രമേയത്തിനെ എതിര്‍ത്തു.സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധി പ്പിച്ച ഫീസുകള്‍ അതേപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത യുഡിഎഫിന്റെ പത്ത് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു പ്രമേയം പാസാക്കി.നിലവില്‍ താമസാവശ്യത്തിനായുള്ള കെട്ടിട നികുതി ഒരു ചതുരശ്രീ മീറ്ററി ന് ആറുരൂപയെന്ന പഴയ നിരക്ക് തന്നെ ഈടാക്കാനും ഭരണസമിതി യോഗം ഐക്യക ണ്‌ഠേന തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!